cpm
കേരളത്തെ കലാപഭൂമിയാക്കുത് എന്ന സന്ദേശം ഉയർത്തി സി.പി.എമ്മിന്റെ നേതൃത്വത്തിൽ മാനാറി കാവുംപടിയിൽ നടന്ന ബഹുജന കൂട്ടായ്മ സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും കേരള ബാങ്ക് പ്രസിഡന്റുമായ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യുന്നു .

മൂവാറ്റുപുഴ: സി.പി.എമ്മിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഏരിയ അതിർത്തിയിൽ 11 ലോക്കൽ കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.എം പായിപ്ര ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാനാറി കാവുംപടിയിൽ നടന്ന ബഹുജന കൂട്ടായ്മ സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും കേരള ബാങ്ക് പ്രസിഡന്റുമായ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അംഗം അജാസ് എള്ളുമല അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ആർ.സുകുമാരൻ, ഏരിയ കമ്മിറ്റി അംഗം വി.ആർ. ശാലിനി, ബ്രാഞ്ച് സെക്രട്ടറിമാരായ വി.എച്ച്. ഷെഫീഖ്, കെ.എസ്.രങ്കേഷ്, കെ.ഘോഷ് എന്നിവർ സംസാരിച്ചു. സി.പി.എം മൂവാറ്റുപുഴ മുൻസിപ്പൽ നോർത്ത് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ബഹുജനകൂട്ടായ്മ ജില്ലാ കമ്മറ്റി അംഗം അഡ്വ. പി.എം.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി.കെ. സതീശൻ അദ്ധ്യക്ഷനായി. നഗരസഭ കൗൺസിലർ ആർ. രാകേഷ്, കെ.ജി. അനിൽകുമാർ, കെ.എൻ. മോഹനൻ, പി.കെ. നവാസ് എന്നിവർ സംസാരിച്ചു. മുൻസിപ്പൽ സൗത്തിൽ സി.കെ .സോമനും മുളവൂരിൽ കെ.ടി. രാജനും ആയവനയിൽ ഫെബിൻ പി. മൂസയും കല്ലൂർക്കാട് അനീഷ് എം. മാത്യുവും മഞ്ഞളൂരിൽ സജി ജോർജും ആവോലിയിൽ യു.ആർ ബാബുവും ആരക്കുഴയിൽ കെ.പി.രാമചന്ദ്രനും മാറാടിയിൽ എം.ആർ.പ്രഭാകരനും വാളകത്ത് കെ.എൻ. ജയപ്രകാശും ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.