 
നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികവും കൊവിഡ് പ്രതിരോധ പ്രവർത്തകരെ ആദരിക്കലും ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്കുള്ള ധനസഹായ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ടി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. പ്രാഥമിക ആരോഗ്യ കേന്ദ്രം ജീവനക്കാർ ഡി.സി.സി ജീവനക്കാർ പഞ്ചായത്ത് ജീവനക്കാർ, ആശാ പ്രവർത്തകർ എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ ദിലീപ് കപ്രശ്ശേരി, ആനി കുഞ്ഞുമോൻ, താരാ സജീവ്, ബിജി സുരേഷ്, ജെസ്സി ജോർജ്, ആന്റണി കയ്യാല, എ.വി. സുനിൽ, പി.വി. ജെസി എന്നിവർ സംസാരിച്ചു.