ആലുവ: സ്ത്രീസുരക്ഷ, സംരക്ഷണം, ശാക്തീകരണം എന്നീ ലക്ഷ്യങ്ങൾക്കായി ആലുവ നഗരത്തിൽ ജനുവരി എട്ടിന് വനിതകളുടെ രാത്രികാല നടത്തം 'സധൈര്യം മുന്നോട്ട് 2022' സംഘടിപ്പിക്കും. സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാട് തിരുത്തുന്നതിനും രാത്രികാലത്ത് പൊതുഇടം സ്ത്രീകൾക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനുമാണ് പരിപാടി. രാത്രി എട്ടിന് ദേശീയപാതയിൽ പറവൂർ കവലയിൽ നിന്നാരംഭിച്ച് ആലുവ ഗാന്ധി സ്‌ക്വയറിൽ സമാപിക്കും.