അങ്കമാലി: അങ്കമാലി താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 6.30 കോടി രൂപ അനുവദിച്ചതായി റോജി എം.ജോൺ എം.എൽ.എ അറിയിച്ചു. ആശുപത്രിയുടെ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമ്മാണത്തിനാണ് അംഗീകാരം. താലൂക്ക് ആശുപത്രിയായി സാങ്കേതികമായി ഉയർത്തിയെങ്കിലും സൗകര്യങ്ങൾ ലഭ്യമാക്കിയിരുന്നില്ല. 100 രോഗികളെയെങ്കിലും കിടത്തി ചികിത്സിസിക്കാനുള്ള സൗകര്യം ഒരുക്കിയാലെ താലൂക്ക് ആശുപത്രിക്ക് അനുസൃതമായി ഡോക്ടർമാർ ഉൾപ്പെടെയുള്ള തസ്തിക ലഭിക്കുകയുള്ളൂ. ഇതോടെ ട്രോമാകെയർ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ ഇവിടെ ഒരുക്കാനാകുമെന്ന് റോജി എം.ജോൺ എം.എൽ.എ പറഞ്ഞു.