 
നെടുമ്പാശേരി: പാറക്കടവ് സൗത്ത് എൻ.എസ്.എസ് കരയോഗം മന്നം ജയന്തിയുടെ ഭാഗമായി പുഷ്പ്പാർച്ചനയും മുതിർന്ന അംഗങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു. കരയോഗം പ്രസിഡന്റ് സോമരാജൻ ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി രാഹുൽ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ജി. പ്രദീപ്, എം.യു. ദീപ, സുമ മുരളി തുടങ്ങിയവർ സംസാരിച്ചു.