നെടുമ്പാശേരി: രണ്ടാമത് എ.കെ കോരത് മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള എ.വി.എം എഫ്.സി ഒരുക്കുന്ന ഫൈവ്‌സ് ഫുട്ബാൾ ടൂർണമെന്റ് ആവണംകോട് കാൽപന്തേഴ്‌സ് ടർഫിൽ നാളെ വൈകിട്ട് ആറിന് ആരംഭിക്കും. മൂന്ന് ദിവസമായി നടക്കുന്ന ടൂർണമെന്റിൽ ജില്ലയിലെ 32 ടീമുകൾ പങ്കെടുക്കും. വിജയികളാകുന്ന ടീമിന് 15,001 രൂപയും എവർറോളിംഗ് ട്രോഫിയും രണ്ടാമതെത്തുന്ന ടീമിന് 10,001 രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും.