water
കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി ആലുവ ജല അതോറിറ്റി ഡിവിഷൻ ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന സെക്രട്ടറി കെ.ആർ. ദാസ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി ആലുവ ജല അതോറിട്ടി ഡിവിഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സംസ്ഥാന സെക്രട്ടറി കെ.ആർ. ദാസ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് എം.ജി. പുഷ്പി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എസ്. ഷൈജു, ജില്ല സെക്രട്ടറി ടി.എസ്. സുബേഷ് കുമാർ, അബ്ദുൽ അസീസ്, മുഹമ്മദ് ഷെരീഫ്, റാസിഖ്, അലിയാർ ഹസൻ എന്നിവർ സംസാരിച്ചു. ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കുക, വാട്ടർ അതോറിട്ടിയുടെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ ഇടപെടുക, ജീവനക്കാരുടെയും പെൻഷൻകാരുടെയും അനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം നടത്തിയത്.