 
ആലുവ: ഉളിയന്നൂർ മഹാദേവ ക്ഷേത്രത്തിനകത്തെ ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്നു. ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം. ഇന്നലെ പുലർച്ചെ 5.30ന് മേൽശാന്തി ക്ഷേത്രനട തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. ആലുവ പൊലീസ് തെളിവുകൾ ശേഖരിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ഭണ്ഡാരത്തിൽ നിന്ന് പണം ശേഖരിച്ചിട്ട് നാലു മാസമായിരുന്നു. അര ലക്ഷത്തോളം രൂപ ഉണ്ടായേക്കുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. പണത്തിന് പുറമെ ചിലർ സ്വർണ, വെള്ളി നാണയങ്ങളും ഭണ്ഡാരത്തിൽ നിക്ഷേപിക്കാറുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.