 
കാലടി: കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യമുയർത്തി സി.പി.എം കാലടി ലോക്കൽ കമ്മറ്റി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. മാണിക്കമംഗലത്ത് സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ അങ്കമാലി ഏരിയ സെക്രട്ടറി അഡ്വ.കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. അഡ്വ.എം.വി.പ്രദീപ് അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ബേബി കാക്കശ്ശേരി, ഏരിയ കമ്മറ്റി അംഗങ്ങളായ എം.ടി.വർഗ്ഗീസ്,പി.എൻ .അനിൽ കുമാർ, എം.എൽ.ചുമ്മാർ,മുൻ ലോക്കൽ സെക്രട്ടറി എം.കെ.വിജയൻ എന്നിവർ സംസാരിച്ചു.