agri
കടുങ്ങല്ലൂർ മുപ്പത്തടം കാച്ചപ്പിള്ളിച്ചാൽ പാടശേഖരത്തിൽ നെൽകൃഷിയ്ക്ക് നിലമൊരുക്കാനിറങ്ങിയ ട്രാക്ടറുകൾ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഫ്ളാഗ് ഓഫ് ചെയ്യുന്നു

ആലുവ: മൂന്ന് പതിറ്റാണ്ടിന് ശേഷം മുപ്പത്തടം കാച്ചപ്പിള്ളിച്ചാൽ പാടശേഖരത്തിൽ നെൽകൃഷിയ്ക്ക് നിലമൊരുങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ സമൃദ്ധ കേരളം പദ്ധതിയിൽ പഞ്ചായത്തിലെ തരിശുനിലങ്ങളിൽ കൃഷിയിറക്കുന്നതിന്റെ ഭാഗമായാണ് കാച്ചപ്പിള്ളിച്ചാലും നെൽകൃഷിക്കായി തയാറെടുക്കുന്നത്. മണ്ണുമാന്തികൾ ഉപയോഗിച്ച് കയന്റിക്കര ലിഫ്റ്റ് ഇറിഗേഷൻ കനാലിൽ നിന്ന് ചാലു കീറി വെള്ളമെത്തിച്ചും തോടിന്റെ അരിക് ബലപ്പെടുത്തിയും വയലിലെ കാടും കയ്യേറ്റങ്ങളും നീക്കം ചെയ്തും ശ്രമകരമായാണ് നിലമൊരുക്കൽ നടക്കുന്നത്. നിലമൊരുക്കാനിറങ്ങിയ ട്രാക്ടറുകൾ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഫ്ളാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർ കെ.എൻ. രാജീവ്, പഞ്ചായത്തംഗം എം.കെ. ബാബു, കൃഷി ഓഫീസർ നയിം നൗഷാദ് അലി, കൃഷി അസിസ്റ്റന്റ് എസ്. ഗുരുമിത്രൻ, എ.കെ. ശിവൻ, ബാലചന്ദ്രൻ പുളിക്കൽ, സി.ആർ. ബാബു, കൃഷിക്കു മേൽനോട്ടം നൽകുന്ന കാപ്പിള്ളിച്ചാൽ പാടഖേരസമിതി പ്രതിനിധികളായ ധനീഷ് ജോസഫ്, നെൽസൺ തുടങ്ങിയവർ പങ്കെടുത്തു.