hocky

കളമശേരി: നേപ്പാളിൽ നടന്ന ഹോക്കി ഹീറോ കപ്പിൽ ചാമ്പ്യൻമാരായ മാസ്റ്റേഴ്സ് ഇന്ത്യൻ ടീം അംഗമായ റിൻസി ഗോമസിന് ആലുവ റെയിൽവേ സ്റ്റേഷനിൽ ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി.സുജിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. നഗരസഭാ സെക്രട്ടറി പി.കെ.സുഭാഷ് സ്ഥിരം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എ.ഷെറീഫ്, ദിവ്യാ നോബി കൗൺസിലർമാരായ സരിതാ പ്രസീദൻ, നിസി സാബു എന്നിവർ പങ്കെടുത്തു. നേപ്പാളിനെതിരെയുള്ള ഹോക്കി മത്സരത്തിൽ ഇന്ത്യ 2-1 ഗോൾ നേടിയാണ് വിജയിച്ചത് . ഏലൂർ നഗരസഭയിലെ എൻ.യു.എൻ.എം കമ്മ്യൂണിറ്റി ഓർഗനൈസറാണ്. 2022 മേയിൽ നടക്കുന്ന ലോക മാസ്റ്റേഴ്സിൽ പങ്കെടുക്കാനും റിൻസിയെ തിരഞ്ഞെടുത്തു.