ആലുവ: പുരോഗമന കലാസാഹിത്യ സംഘം ആലുവ മേഖലാ കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സുലേഖ ഉദ്ഘാടനം ചെയ്തു. എം.വി. വിജയകുമാരി അദ്ധ്യക്ഷയായി. സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, എ.കെ. ദാസ്, ജയൻ മാലിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.വി. വിജയകുമാരി (പ്രസിഡന്റ്), സുനിൽ കടവിൽ, കെ.സി. ജയകുമാർ (വൈസ് പ്രസിഡന്റുമാർ), എം.ആർ. സുരേന്ദ്രൻ (സെക്രട്ടറി), കെ.എ. രാജേഷ്, മുസ്തഫ കമാൽ (ജോയിന്റ് സെക്രട്ടറിമാർ), ടി.എ.ഇബ്രാഹിം കുട്ടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.