
കൊച്ചി: നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ പതിനഞ്ചാമതു ബിരുദദാന ചടങ്ങു 8ന് രാവിലെ 11 ന് കളമശേരി നുവാൽസിൽ നടക്കും. കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജു ബിരുദദാനം നിർവഹിക്കും. നുവാൽസ് ചാൻസലർ കൂടിയായ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഡോ.ആർ. ബിന്ദു, പി. രാജീവ്, ഹൈബി ഈഡൻ എം.പി. എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ബി.എ, എൽ. എൽ. ബി. പാസായ 127 വിദ്യാർത്ഥികൾക്കും എൽ.എൽ. എം പാസായ 53 പേർക്കും പി.എച്ച്ഡി കഴിഞ്ഞ അഞ്ചുപേർക്കുമാണ് ഡിഗ്രികൾ നൽകുക.