 
ആലുവ: ജില്ലാ കാർ ഡ്രൈവേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ആലുവ മേഖല പ്രവർത്തകയോഗവും തിരിച്ചറിയൽ കാർഡ് വിതരണവും സി.പി.എം. ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി.എം. ശശി അദ്ധ്യക്ഷനായി. സി.ഐ.ടി.യു. ഏരിയ സെക്രട്ടറി പി.എം. സഹീർ, യൂണിയൻ മേഖലാ സെക്രട്ടറി ടി.എം. മജീദ്, എം.പി. വിജയൻ എന്നിവർ സംസാരിച്ചു.