കൊച്ചി: കൊച്ചി സിറ്റി ലോ ആൻഡ് ഓർഡർ ഡി.സി.പിയായി വി.യു.കുര്യാക്കോസ് ചുമതലയേറ്റു. ഇടുക്കി ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ടായിരുന്നു. ഡെപ്യൂട്ടി കമ്മിഷണറായിരുന്ന ഐശ്വര്യ ഡോംഗ്‌റെ തൃശൂർ റൂറലിലേക്ക് സ്ഥലം മാറിയ ഒഴിവിലാണ് വി.യു.കുര്യാക്കോസിനെ നിയമിച്ചത്.