കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളേജ് ഏർപ്പെടുത്തിയിട്ടുള്ള മദർ തെരേസ ലിമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളിൽ മികവ് പുലർത്തിയിട്ടുള്ള വ്യക്തികളെയാണ് അവാർഡിന് പരിഗണിക്കുക. 29ന് സെന്റ് തെരേസാസ് കോളേജിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. അയക്കേണ്ട വിലാസം: മാനേജർ, സെന്റ് തെരേസാസ് കോളേജ്, എറണാകുളം -682011. അവസാന തീയതി:15.