ആലുവ: ആലുവ സെന്റ് മേരീസ് ഹൈസ്‌കൂൾ 11-ാമത് 'സെന്റിനറി ട്രോഫി ഇന്റർ സ്‌കൂൾ ഫുട്‌ബാൾ ടൂർണ്ണമെന്റിൽ ആദ്യജയം ഒക്കൽ എസ്.എൻ.ഡി.പി സ്കൂളിന്. ഗവ. ഹയർ സെക്കൻഡറി സ്കൂൾ വാഴക്കുളത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഒക്കൽ സ്കൂൾ പരാജയപ്പെടുത്തിയത്. രണ്ടാമത്തെ മത്സരത്തിൽ ആതിഥേയരായ സെന്റ് മേരീസ് സ്കൂൾ പുല്ലുവഴി ജയകേരളത്തെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. മത്സരം ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ചിന്നൻ ടി. പൈനാടത്ത് അദ്ധ്യക്ഷത വഹിച്ചു. സാജു കെ. ജോസ്, എം.വി. വിപിൻനാഥ്, കെ.എ. ആന്റണി, ഷിബു തോമസ് എന്നിവർ സംസാരിച്ചു.