കുറുപ്പംപടി : എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് എറണാകുളം ജില്ലാ കോ ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിന്റെ രണ്ടാമത്തെ മേഖലാ യോഗം കുന്നത്തുനാട് യൂണിയൻ ഹാളിൽ നടന്നു. കണയന്നൂർ, ആലുവ, കുന്നത്തുനാട് യൂണിയനുകളിൽ നിന്നുള്ള യൂത്ത്മൂവ്മെന്റ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗം യൂത്ത്മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ അഡ്വ. പ്രവീൺ തങ്കപ്പൻ അദ്ധ്യക്ഷനായ യോഗത്തിൽ കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണ്ണൻ മുഖ്യപ്രഭാഷണവും കൺവീനർ സജിത്ത് നാരായണൻ സംഘടനാ സന്ദേശവും നൽകി.
യൂത്ത് മൂവ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനെക്കുറിച്ചും ഫെബ്രുവരി 6ന് കണിച്ചുകുളങ്ങരയിൽ നടക്കുന്ന സംസ്ഥാന നേതൃയോഗം വിജയിപ്പിക്കുന്നതിനെപ്പറ്റിയും ഉദ്ഘാടകൻ സംസാരിച്ചു. വനിതാ സംഘം കുന്നത്തുനാട് യൂണിയൻ പ്രസിഡന്റ് മോഹിനി വിജയൻ, സെക്രട്ടറി സജിനി അനിൽ എന്നിവരുടെ ഗുരുസ്മരണയോടെ ആരംഭിച്ച യോഗത്തിന് യൂത്ത്മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണി കാക്കനാട്, സംസ്ഥാന കമ്മറ്റി അംഗം ഷിനിൽ കോതമംഗലം, ജില്ലാ കൺവീനർ അമ്പാടി ചെങ്ങമനാട്, ട്രഷറർ എം.ബി.തിലകൻ തുടങ്ങിയവർ പങ്കെടുത്തു.