 
തൃക്കാക്കര: എസ്.എൻ.ഡി.പി യോഗം തൃക്കാക്കര സൗത്ത് ശാഖാ ഓഫീസ് മന്ദിരത്തിന്റെ മൂന്നാംഘട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം സതെൺ സ്റ്റീൽസ് എം.ഡി ചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ ശാഖാ പ്രസിഡന്റ് ഉണ്ണി കാക്കനാട്, സെക്രട്ടറി വിനീസ് ചിറക്കപടി, വൈസ് പ്രസിഡന്റ് കെ.എൻ.രാജൻ, മുൻ പ്രസിഡന്റുമാരായ വി.ഡി. സുരേഷ്, വി.ടി.ഹരിദാസ്, നേതാക്കൻമാരായ സി.സി.വിജു, അഭിലാഷ് മാണികുളങ്ങര, മഹേഷ് എം.എം, സജീഷ് സിദ്ധാർദ്ധൻ, അശോകൻ നെച്ചികാട്ട്, പ്രശാന്ത് അമ്പാടി, മനേഷ്.എം.എം, ഷൈല ശശി, കാപ്ടൻ രാധാകൃഷ്ണൻ, പങ്കജ് എം.ആർ, ബിനീഷ് ഇലവുങ്കൽ, ഷാജി എം.കെ, ഉദയൻ പൈനാക്കി, ഷാജി.എൻ.ആർ, ഹൈനെസ് ഷാജി, ബിജോയ് ഗോപാൽ, കെ.ടി ശശി, റെജി രാജൻ എന്നിവർ നേതൃത്വംനൽകി.