n
വായ്ക്കര എസ്.സി.എം.എസ് പോളിടെക്നിക്കിലെ വനിതജീവനക്കാരുടെയും വിദ്യാർത്ഥിനികളുടെയും സംഘടനയായ

കുറുപ്പംപടി: വായ്ക്കര എസ്.സി.എം.എസ് പോളിടെക്നിക്കിലെ വനിതാജീവനക്കാരുടെയും വിദ്യാർത്ഥിനികളുടെയും സംഘടനയായ "അപരാജിത"യുടെ നേതൃത്വത്തിൽ അങ്കണവാടി ടീച്ചർമാർക്കായി ആരംഭിച്ചിരിക്കുന്ന കമ്പ്യൂട്ടർ പരിശീലനത്തിന്റെ ഉദ്ഘാടനം രായമംഗലം പഞ്ചായത്ത് പ്രസിഡന്റ്‌ എൻ.പി. അജയകുമാർ നിർവഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ബേബി പി.പി, വാർഡ് മെമ്പർ ഉഷാകുമാരി, അദ്ധ്യാപികമാരായ രമ്യ വി.വി, ലിജി വർഗ്ഗീസ്, മിനി, എ.കെ.ഗ്രീഷ്മ, ഡിനി എൽദോ എന്നിവർ പങ്കെടുത്തു. രായമംഗലം പഞ്ചായത്തിലെ വിവിധ അങ്കണവാടിയിൽ നിന്നുള്ളവരാണ് പങ്കെടുക്കുന്നത്. കൂവപ്പടി ബ്ലോക്കിലെ മുഴുവൻ അങ്കണവാടി ടീച്ചർമാർക്കും പരിശീലനം ഒരുക്കുന്നതിനുള്ള സന്നദ്ധത പ്രിൻസിപ്പൽ അറിയിച്ചു.