
കൊച്ചി: ജില്ലയിൽ ഇന്നലെ 1,081 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,057 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 567പേർ രോഗമുക്തി നേടി. 1,091 പേരെ കൂടി നിരീക്ഷണത്തിലാക്കിയതോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 9,729 ആയി.
നിരീക്ഷണ കാലയളവ് അവസാനിച്ച 492 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 11,787 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലെ ടി.പി.ആർ 9.17ശതമാനമാണ്.
4,520പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായുള്ളത്.
ഇന്നലെ നടന്ന കൊവിഡ് വാക്‌സിനേഷനിൽ 2,938 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 503 ആദ്യ ഡോസും, 2,435 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 2,835 ഡോസും, 94 ഡോസ് കോവാക്‌സിനും, 9 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ്.
ജില്ലയിൽ ഇതുവരെ
54,92,025 ഡോസ് വാക്‌സിനാണ് നൽകിയത്. 30,45,372 ആദ്യ ഡോസ് വാക്‌സിനും, 24,46,653 സെക്കന്റ് ഡോസ് വാക്‌സിനും നൽകി.
ഇതിൽ 49,30,478 ഡോസ് കൊവിഷീൽഡും, 5,45,081ഡോസ് കൊവാക്‌സിനും, 16,466 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.