മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും മറ്റ് ക്ലബുകളിലെയും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ കൃഷിചെയ്തിരുന്ന കപ്പക്കൃഷി കഴിഞ്ഞദിവസം സാമൂഹിക വിരുദ്ധർ പൂർണമായും നശിപ്പിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ തോട്ടത്തിൽ കടുത്ത ചൂടിലും എല്ലാ ദിവസവും വെള്ളമൊഴിച്ച് പരിപാലിച്ച് വന്നിരുന്ന കപ്പക്കൃഷി നശിപ്പിച്ച സംഭവത്തിൽ വ്യാപകപ്രതിഷേധമുണ്ട്. ക്രിസ്മസ് അവധി കഴിഞ്ഞ് വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയപ്പോഴാണ് കൃഷി നശിപ്പിച്ചത് അറിയുന്നത്. കൃഷി നശിപ്പിച്ചവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷ നൽകണമെന്ന് സ്കൂൾ വികസന സമിതി ചെയർമാൻ ടി.വി. അവിരാച്ചൻ പറഞ്ഞു. സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി.
മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, വാർഡ് മെമ്പർ ജിഷ ജിജോ, സ്കൂൾ പ്രിൻസിപ്പൽ റനിത ഗോവിന്ദ്, ഹെഡ്മാസ്റ്റർ അജയൻ എ.എ, പി.ടി.എ പ്രസിഡന്റ് പി.ടി. അനിൽകുമാർ, മദർ പി.ടി.എ ചെയർപേഴ്സൺ സിനിജ സനിൽ, സ്റ്റാഫ് സെക്രട്ടറി വിനോദ് ഇ.ആർ, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദിഖി , പൗലോസ് ടി റോണി മാത്യു, സ്കൂൾ കൗൺസിലർ ഹണി വർഗീസ്, മുരളി കെ.എസ്, ബാബു തട്ടാർക്കുന്നേൽ, രതീഷ് വിജയൻ, അനൂപ് തങ്കപ്പൻ തുടങ്ങിയവർ കൃഷി സ്ഥലം സന്ദർശിച്ചു.