തൃക്കാക്കര: ജില്ലയിൽ 14 നിയോജക മണ്ഡലങ്ങളിലെയും വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു. ആകെ ജില്ലയിൽ 2646785 വോട്ടർമാരാണുള്ളത്. അതിൽ 1293809 പുരുഷന്മാരും 1352954 സ്ത്രീ വോട്ടർമാരുമാണുള്ളത്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് 212053. ഏറ്റവും കുറവ് എറണാകുളം നിയോജക മണ്ഡലത്തിൽ ആണ് 164639. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ 194646 വോട്ടർമാരാണുള്ളത്. ജില്ലയിൽ ആകെ 22 ട്രാൻസ് ജെൻഡർ വോട്ടർമാരുണ്ട്. ജില്ല തിരിച്ചുള്ള വോട്ടർമാരുടെ കണക്ക് പെരുമ്പാവൂർ 184089, അങ്കമാലി 178388, ആലുവ 197029, കളമശേരി 202262, പറവൂർ 201866, വൈപ്പിൻ 172490, കൊച്ചി 182556, കുന്നത്തുനാട് 183933, പിറവം 209872, മൂവാറ്റുപുഴ 190653, കോതമംഗലം 172309 എന്നീ ക്രമത്തിലാണ്.