 
കുറുപ്പംപടി: സി.പി.എം കുറുപ്പംപടി ലോക്കൽ കമ്മിറ്റി വർഗ്ഗീയവിരുദ്ധ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
കേരളത്തെ കലാപഭൂമിയാക്കരുതെന്ന മുന്നറിയിപ്പും ജാഗ്രതയുമായി രായമംഗലം കനാൽ കവലയിൽ സംഘടിപ്പിച്ച യോഗം കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ജി. ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു. എം.ജി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്. മോഹനൻ, കെ.എൻ. ഹരിദാസ്, കെ.ആർ. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.