
തൃപ്പൂണിത്തുറ: സക്ഷമ എറണാകുളം ജില്ലാസമിതിയുടെ ആഭിമുഖ്യത്തിൽ ലൂയി ബ്രെയിൻ ദിനാചാരണവും ദിവ്യാഗമിത്രം പദ്ധതിയുടെ ഉദ്ഘാടനവും അർജുന അവാർഡ് ജേതാവ് ടോം ജോസഫ് നിർവഹിച്ചു. എൻ.എം ഫുഡ് വേൾഡ് ഹാളിൽ നടന്ന പരിപാടിയിൽ ശ്രീശങ്കര സംസ്കൃത സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫ. കെ. അരവിന്ദാക്ഷൻ ലൂയി ബ്രെയിൻ അനുസ്മരണ സന്ദേശം നൽകി. ഡോ.ദിനേശ് കുമാർ ടോം ജോസഫിനെ ദിവ്യാംഗ മിത്രമായി ചേർത്തുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. എം.രാംകുമാർ, പി.സുന്ദരം, എസ്. പ്രദീപ് എന്നിവർ സംസാരിച്ചു.