കൊച്ചി: മൂലമ്പിള്ളിയിൽ കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങൾക്ക് പുനരധിവാസം ഉറപ്പാക്കിയിട്ടുമതി മറ്റൊരു കുടിയൊഴിപ്പിക്കലെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. 13 വർഷം മുമ്പ് കുടിയിറക്കിയ 316 കുടുംബങ്ങളെ വഴിയാധാരമാക്കിയവർ വീണ്ടും മറ്റൊരു പദ്ധതിയുമായി പാവപ്പെട്ട ജനങ്ങളെ കുടിയിറക്കാൻ വന്നാൽ അതനുവദിക്കില്ല. പിണറായി വിജയനും സി.പി.എമ്മിനും ലാവ്‌ലിൻ മോഡൽ കമ്മീഷനടിക്കാൻ സാധാരണക്കാരുടെ വീടും സ്ഥലവും ബലം പ്രയോഗിച്ച് ഏറ്റെടുക്കാനുള്ള നീക്കം അനുവദിക്കില്ല. കൊച്ചിയിൽ മുഖ്യമന്ത്രിയുടെ കെ-റെയിൽ വിശദീകരണ യോഗത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂലമ്പിള്ളി പുനരധിവാസം പൂർണമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭം ആരംഭിക്കും. ജനങ്ങൾക്ക് വേണ്ടാത്ത കെ-റെയിൽ പദ്ധതിയെ ബഹുജനങ്ങളെ അണിനിരത്തി എതിർക്കുമെന്നും അദ്ദേഹം പറ‌ഞ്ഞു.