കൊച്ചി: മഹാരാജാസ് കോളേജിൽ ഫീസ് ഇടാക്കി നടത്തുന്ന ജോബ് ഫെയർ പിൻവലിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ. തൊഴിൽ രഹിതരായ ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ നേടിക്കൊടുക്കുന്നതിനായി സംസ്ഥാന സർക്കാർ സൗജന്യ ജോബ് ഫെയറുകൾ സംഘടിപ്പിച്ചു വരുന്നതിനിടെയാണ് 250 രൂപ ഫീസ് ഈടാക്കി സർക്കാ‌ർ നിയന്ത്രണത്തിലുള്ള കോളേജിൽ 9 ന് സ്വകാര്യ വ്യക്തിയു‌ടെ നേതൃത്വത്തിൽ ജോബ് ഫെയർ നടത്തുന്നത്. പൂർണമായും കച്ചവട താല്പര്യം മുൻ നിറുത്തി നടത്തുന്ന ഈ ജോബ് ഫെയറിനു നൽകിയ അനുമതി പിൻവലിക്കണം എന്ന് കാണിച്ച് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനാണ് എംപ്ലോയിമെന്റ് ഓഫീസ‌ർ കത്ത് നൽകിയിരിക്കുന്നത്.