 
തൃക്കാക്കര: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മെമ്പർഷിപ്പ് വിതരണത്തിന് തുടക്കമായി.പൂണിത്തുറയിൽ നടന്ന ചടങ്ങിൽ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ തൃക്കാക്കര ഏരിയ പ്രസിഡന്റ് വി.പി.ചന്ദ്രൻ മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ തൃക്കാക്കര ഏരിയ ജോ.സെക്രട്ടറി കെ.കെ.ബാബു അദ്ധ്യക്ഷനായി. സി.പി.എം പൂണിത്തുറ ലോക്കൽ സെക്രട്ടറി പി.ദിനേശ്, കെ.എ.സുരേഷ് ബാബു, രാധിക ബാബു, ബീന നന്ദനൻ, ലളിത മുരളി തുടങ്ങിയവർ സംസാരിച്ചു.