ആലുവ: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ മൂന്നാമത് സുനീഷ് കോട്ടപ്പുറം സ്മാരക മാദ്ധ്യമ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. ജില്ലയിലെ പ്രാദേശിക പത്ര,​ ദൃശ്യ മാദ്ധ്യമ പ്രവർത്തകർക്ക് അപേക്ഷിക്കാം. 2021 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിച്ചതും സംപ്രേക്ഷണം ചെയ്തതുമായ വാർത്തകളാണ് അവാർഡിനായി പരിഗണിക്കുന്നത്. സുനീഷ് കോട്ടപ്പുറത്തിന്റെ മൂന്നാം ചരമവാർഷിക ദിനമായ ഫെബ്രുവരി എട്ടിന് ആലുവയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. പത്രവാർത്തകളുടെ രണ്ട് കോപ്പികളും ടെലിവിഷൻ വാർത്തകളുടെ രണ്ട് സി.ഡികളും ജനുവരി 15നകം കെ.ജെ.യു ഓഫീസ്, ക്ളോക്ക് ടവർ ബിൽഡിംഗ്, മെട്രോ പില്ലർ നമ്പർ 18, ആലുവ എന്ന വിലാസത്തിൽ അയക്കണം. വാട്‌സ് ആപ്പ്: 9744601668. ഇ-മെയിൽ: ekmkju@gmail.com.