p0litl-cs

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ അനുസ്മരണ സമ്മേളനം നടത്തി. തൃപ്പൂണിത്തുറ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നടന്ന അനുസ്മരണ സമ്മേളനം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിനോദ് അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി സെക്രട്ടറി ഐ.കെ രാജു, കെ.പി.സി.സി നിർവ്വാഹക സമിതി അംഗം കെ.ബി. മുഹമ്മദ് കുട്ടി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആർ.വേണുഗോപാൽ, രാജു പി.നായർ, ആർ.കെ സുരേഷ് ബാബു, മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനീല സിബി, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ടി.കെ. ദേവരാജൻ, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സോമിനിസണ്ണി, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടി.രാജീവ്, ന്യൂനപക്ഷ സെൽ ജില്ലാ ചെയർമാൻ ലാൽബർട്ട് ചെട്ടിയാംകുടി, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് പി.സി. സുനിൽകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പി.സി. പോൾ, കെ. കേശവൻ, സി.ഇ. വിജയൻ, സാജു പൊങ്ങലായിൽ എന്നിവർ സംസാരിച്ചു.