അങ്കമാലി: രേഖകൾ ഇല്ലാത്ത സ്കൂൾ ബസ് അങ്കമാലി ജോയിന്റ് ആർ.ടി.ഒ പിടിച്ചെടുത്തു. വിദ്യാർത്ഥികളുമായി പോയ ബസ് കരിയാട്ടിൽവച്ച് പരിശോധിച്ചപ്പോഴാണ് രേഖകളില്ലെന്ന് ബോദ്ധ്യമായത് വിദ്യാർത്ഥികളെ മറ്റൊരു ബസിൽ വിദ്യാലയത്തിലേയ്ക്ക് അയച്ചു. എം.വി.ഐ എ.എ. താഹിറുദീൻ, എം.വി.ഐ സുനിൽകുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പരിശോധന കർക്കശമാക്കുമെന്ന് അങ്കമാലി ജോ. ആർ.ടി.ഒ എ.ജി. പ്രദീപ്കുമാർ അറിയിച്ചു.