കളമശേരി: കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം സർക്കാർ സഹായത്തോടെ സിവിൽ എൻജിനീയറിംഗിൽ ബിരുദം നേടിയ വിദ്യാർത്ഥികൾക്ക് അവരുടെ നൈപുണ്യ വികസനത്തിനായി തൊഴിലധിഷ്ഠിത കോഴ്സ് നടത്തുന്നു. 3 മാസമാണ് പരിശീലനത്തിന്റെ കാലാവധി. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 20ന് മുമ്പ് റീജിയണൽ എൻജിനീയർ, കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം, ചേനക്കാല റോഡ്, എച്ച്.എം.ടി കോളനി, പി.ഓ കളമശേരി എന്ന വിലാസത്തിൽ അപേക്ഷകൾ നേരിട്ടോ തപാൽ വഴിയോ ഇ -മെയിൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്.
ഇ -മെയിൽ: rnkekm@gmail.com. ഫോൺ:0484-2555944.