തൃപ്പൂണിത്തുറ: അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ഏഴാമത് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ ദിനത്തിന്റെ ഭാഗമായി പോസ്റ്റർ പ്രചരണം നടത്തി. സമ്മേളനം എട്ടിന് തിരുവാങ്കുളം ശോഭ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തിന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി മേരി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിന് അഡ്വ.എസ് മധുസൂദനൻ ചെയർമാനായും എൻ.പി ബോബി കൺവീനറായും സ്വാഗത സംഘം പ്രവർത്തനം ആരംഭിച്ചു.