കൊച്ചി: കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സിൽവർലൈൻ പദ്ധതി വിശദീകരണ യോഗം പ്രഹസനമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മറ്റി ആരോപിച്ചു. കേരളത്തിൽ ഏത് പദ്ധതിക്കായും സ്ഥലം ഏറ്റെടുക്കപ്പെടുമ്പോൾ കുടിയിറക്കപ്പെടുന്നതും തൊഴിൽ നഷ്ടം സംഭവിക്കുന്നതും വ്യാപാരികൾക്കാണ്. ഏറ്റവും കൂടുതൽ കുടിയിറക്ക് ഭീഷണി നേരിടുന്ന വ്യാപാരി സമൂഹത്തിന്റെ പ്രതിനിധികളെ അറിയിക്കാതെയും വിശദീകരണ യോഗത്തിലേയ്ക്ക് ക്ഷണിക്കാതെയും തങ്ങളുടെ ആശങ്കകൾ പങ്കുവയ്ക്കാൻ അവസരം നൽകാതെയും മുഖ്യമന്ത്രി ഇന്നലെ നടത്തിയ യോഗം വെറും പ്രഹസനം മാത്രമാണെന്ന് കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് പറഞ്ഞു.