 
അങ്കമാലി: എസ്.എസ്.എൽ.സിക്കും പ്ലസ്ടുവിനും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അങ്കമാലി സഹകരണബാങ്കിന്റെ നേതൃത്വത്തിൽ ആദരിച്ചു. കേരളബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.ജി. ബേബി അദ്ധ്യക്ഷനായി. എം.ഡി.എസ് നിക്ഷേപത്തിന്റെ ആദ്യഗഡു ബോർഡ് അംഗം ബിജു പൗലോസ് ഏറ്റവാങ്ങി. അഡ്വ. കെ.കെ. ഷിബു, ബെന്നി മൂഞ്ഞേലി, ടി.വൈ. ഏല്യാസ്, പോൾ ജോവർ, കെ.ഐ. കുരിയാക്കോസ്, എം.ജെ. ബേബി, സെക്രട്ടറി ഇൻ ചാർജ് സീന തോമസ് എന്നിവർ സംസാരിച്ചു.