പെരുമ്പാവൂർ: നഗരത്തിലെ അമൃതലയ്‌നിൽ റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. എം.സി. റോഡിൽനിന്ന് തിരിയുന്ന അമൃത ലയ്ൻ റോഡിൽ പൈപ്പ് പൊട്ടുന്നത് പതിവാണ്. വേനൽ കടുത്തതോടെ ജലക്ഷാമം രൂക്ഷമാകുന്നതിനിടെയാണ് ശുദ്ധജലം റോഡിലൂടെ പാഴാകുന്നത്. റോഡിലെ ടാറിംഗും പൊളിയുന്നു. അടിയന്തരമായി പൈപ്പിന്റെ അറ്റകുറ്റപ്പണി തീർത്ത് കുടിവെള്ളം പാഴാകുന്നത് തടയണമെന്ന് കേരള ബ്രാഹ്‌മണസഭ ഉപസഭ പ്രസിഡന്റ് എൻ. രാമചന്ദ്രൻ ആവശ്യപ്പെട്ടു.