പെരുമ്പാവൂർ: ആലുവ-മൂന്നാർ റോഡരികിലെ കാനയിൽ കക്കൂസ് മാലിന്യം തള്ളി. പെരിയാർവാലി ക്ലബ്ബിന് സമീപമുള്ള നഗരസഭയുടെ കാനയിൽ പലവട്ടം കക്കൂസ് മാലിന്യം തള്ളിയിട്ടുണ്ട്. പ്രദേശത്ത് വഴിവിളക്കുകൾ തെളിയാത്തത് മാലിന്യം തള്ളുന്നവർക്ക് സൗകര്യമായി. പൊലീസിലും ആരോഗ്യവകുപ്പിലും പരാതികൾ നൽകിയെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ലെന്ന് കൗൺസിലർ ബിജു ജോൺ ജേക്കബ് ആരോപിച്ചു.