കൊച്ചി: റേഷൻ വ്യാപാരികളുടെ നിലവിലെ വേതന പാക്കേജ് പരിഷ്‌കരിക്കണമെന്നാവശ്യപെട്ട് ഫെബ്രുവരി ഒന്നിന് എല്ലാ താലൂക്ക് സപ്ലെഓഫീസുകൾക്ക് മുന്നിൽ ധർണയും മാർച്ചും നടത്താൻ കേരളാ സ്റ്റേറ്റ് റിട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
മൂന്നു വർഷം മുമ്പുള്ള വേതനപാക്കേജ് വർദ്ധിപ്പിക്കുക, കെ.ടി.പി.ഡി.എസ് നിയമത്തിലെ വ്യാപാര ദ്രോഹ നടപടികൾ പിൻവലിക്കുക, സെയിൽസ്‌മാന്മാർക്ക് വേതനം അനുവദിക്കുക, നിർത്തലാക്കിയ റേഷൻകടകൾ സെയിൽസ്‌മാന്മാർക്ക് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി. കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കാടമ്പുഴ മൂസ, അജിത് കുമാർ, എൻ. ഷിജീർ, ബിജു തൈക്കൽ സത്തർ, ശിവദാസ് വേലിക്കാട്,കുറ്റിയിൽ ശ്യാം, ആംബുജാക്ഷൻ, ശിശുബാലൻ, ബാബു ചന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്തു.