ആലുവ: പെരിയാറിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ ആലുവ നഗരസഭയുടെ നടപടികളുടെ ഭാഗമായി ബൈപ്പാസിലെ ഇഫ്താർ ഹോട്ടലിന് 20,000 രൂപ പിഴയിട്ടു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെത്തുടർന്നാണ് നഗരസഭ കർശന നടപടി സ്വീകരിക്കുന്നതെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. സൈമൺ, സെക്രട്ടറി മുഹമ്മദ് ഷാഫി എന്നിവർ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി നിരവധി സ്ഥാപനങ്ങൾ ഉദ്യോഗസ്ഥസംഘം പരിശോധിച്ചു. നഗരത്തിലെ വിവിധ ഫ്ളാറ്റുകളിലും ഹോട്ടലുകളിൽ നിന്നുമുള്ള മാലിന്യം പൊതുകാനകളിലൂടെ പെരിയാറിലേക്ക് ഒഴുക്കുന്നതായിട്ടാണ് ഹരിത ട്രൈബ്യൂണലിൽ പരാതിയുള്ളത്. ഫ്ളാറ്റുകളിലും ഹോട്ടലുകളിലും മലിനജല സംസ്കരണ സംവിധാനം (എസ്.ടി.പി) അടിയന്തരമായി ഏപ്പെടുത്തണമെന്നും പെരിയാറിലേക്ക് മാലിന്യമൊഴുക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.