1

തൃക്കാക്കര: ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തും ക്ഷീരവികസന യൂണിറ്റും ചേർന്ന് നൽകുന്ന 2021-2022 വർഷത്തെ യുവ ക്ഷീരകർഷക അവാർഡിന് കാക്കനാട് ചിറ്റേത്തുകര സ്വദേശി സംജാദ് അർഹനായി. സംജാദിന്റെ ഉപ്പുപ്പ നടക്കൽ ആലിയാണ് 60 വർഷങ്ങൾക്കു മുൻപ് പശുപരിപാലനം ആരംഭിച്ചത്.പിന്നീട് സംജാദിന്റെ പിതാവ് നടക്കൽ ബഷീർ
തുതിയൂർ മുട്ടുങ്കലിൽ ഫാം ആരംഭിച്ചു. തുടർന്ന് നിലംപതിഞ്ഞിമുകളിലേക്ക് മാറ്റിസ്ഥാപിച്ച ഫാം ഇപ്പോൾ സംജാദിന്റെ നേതൃത്വത്തിൽ ശാസ്ത്രീയമായും വിപുലവുമയാണ് രീതിയിലാണ് പ്രവർത്തിക്കുന്നത്. വിവിധ ഇനങ്ങളിൽപ്പെട്ട മുപ്പത് പശുക്കളും രണ്ടു എരുമയും പന്ത്രണ്ട് കിടാരികളും എച്ച്.എഫ് ഇനത്തിൽപ്പെട്ട ഒരു വിത്തുകാളയുമാണ് ഇപ്പോൾ ഫാമിലുള്ളത്. 100 ലിറ്ററിന് മുകളിൽ പാൽ ഉത്പാദിപ്പിച്ച് ചിറ്റേത്തുക ക്ഷീര ഉത്പ്പാദക സഹകരണ
സംഘത്തിലും വിവിധ പാർപ്പിടസമുച്ചയങ്ങളിലും എത്തിച്ച് വിതരണം നടത്തിവരികയാണ് സംജാദ്.