 
കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് എറണാകുളം ജില്ലാ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിന്റെ മൂന്നാമത്തെ മേഖലായോഗം കൂത്താട്ടുകുളം യൂണിയൻ മന്ദിരഹാളിൽ നടന്നു. കൂത്താട്ടുകുളം, മൂവാറ്റുപുഴ, കോതമംഗലം യൂണിയനുകളിൽ നിന്നുള്ള യൂത്ത്മൂവ്മെന്റ് ഭാരവാഹികൾ പങ്കെടുത്ത യോഗം സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ അഡ്വ. പ്രവീൺ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. കൂത്താട്ടുകുളം യൂണിയൻ സെക്രട്ടറി സി.പി. സത്യൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അജിമോൻ പുഞ്ചളായിൽ സംഘടനാ സന്ദേശം നൽകി.
കൂത്താട്ടുകുളം യൂണിയൻ വനിതാസംഘം സെക്രട്ടറി മഞ്ജു റെജി, ട്രഷറർ മിനി ശിവരാജ് എന്നിവരുടെ ഗുരുസ്മരണയോടെ യോഗം തുടങ്ങി. സംസ്ഥാനകമ്മിറ്റി അംഗം ഷിനിൽ കോതമംഗലം, ജില്ലാ കൺവീനർ അമ്പാടി ചെങ്ങമനാട്, ട്രഷറർ എം.ബി. തിലകൻ, ജില്ലാ കമ്മിറ്റി അംഗം അർജുൻ, സൈബർസേന ജില്ലാ ചെയർമാൻ അജേഷ് തട്ടേക്കാട്, കൂത്താട്ടുകുളം യൂണിയൻ കൗൺസിലർ എം.പി. ദിവാകരൻ, ഡി. സാജു, യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അനീഷ് വി.എസ്, സെക്രട്ടറി സജിമോൻ എം.ആർ എന്നിവർ സംസാരിച്ചു.
യൂത്ത്മൂവ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കാനും ഫെബ്രുവരി 6ന് കണിച്ചുകളങ്ങരയിൽ നടക്കുന്ന സംസ്ഥാന നേതൃയോഗം വിജയിപ്പിക്കാനും തീരുമാനിച്ചു.