lahary
ലൈബ്രറി കൗൺസിൽ ആയവന പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ലഹരിമുക്ത നവനാട് എന്ന സന്ദേശമുയർത്തി ലൈബ്രറി കൗൺസിൽ ആയവന പഞ്ചായത്ത് സമിതിയുടെയും എക്സൈസ് വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് (വിമുക്തി) സംഘടിപ്പിച്ചു. പുളിന്താനം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്ലാസ് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി കൺവീനർ പോൾ സി. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സമിതി ഭാരവാഹികളായ രാജേഷ് ജെയിംസ്, ബിജു എം.വി, വി.എൻ. ഷൺമുഖൻ, സ്കൂൾ മാനേജർ അനീഷ് സി. യാക്കോബ്, പ്രിൻസിപ്പൽ ആശാ സി. യാക്കോബ്, പ്രധാനാദ്ധ്യാപിക ബിൻസി ജോണി എന്നിവർ പ്രസംഗിച്ചു.