film
മൂവാറ്റുപുഴ ഫിലിംസൊസൈറ്റി ഓഫീസ് പ്രസിഡന്റ് യു ആർ ബാബു ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിംസൊസൈറ്റി ഓഫീസ് നാസ് സാംസ്കാരിക കേന്ദ്രത്തിൽ തുറന്നു. ഫിലിം സൊസൈറ്റി പ്രസിഡന്റ് യു.ആർ. ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നാസ് പ്രസിഡന്റ് ഡോ. വിൻസന്റ് മാളിയേക്കൽ മുഖ്യാതിഥിയായി. കൗൺസിലർ വി.എ. ജാഫർ സാദിഖ്, ഫിലിംസൊസൈറ്റി ജനറൽ സെക്രട്ടറി പ്രകാശ് ശ്രീധർ, ട്രഷറർ എം.എസ്. ബാലൻ, ജോയിന്റ് സെക്രട്ടറി അഡ്വ.ബി. അനിൽ, എം.പി. ജോർജ്, എൻ.വി. പീറ്റർ, പി.എ. സമീർ എന്നിവർ സംസാരിച്ചു. ഫോക് ലോർ സിനിമകളുടെ പ്രദർശനവും നടന്നു.