pic

കോതമംഗലം: ക്രിസ്മസ് ദിനത്തിൽ വീട്ടിൽക്കയറി വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതി കുട്ടമ്പുഴ ആനന്ദൻകുടി പുത്തൻ വീട്ടിൽ കിരണിനെ (കണ്ണൻ, 32) കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവശേഷം ഇയാൾ വനത്തിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്നു. ഇൻസ്പെക്ടർ മഹേഷ് കുമാർ, എ.എസ്.ഐമാരായ മുഹമ്മദ് കുഞ്ഞ്, അനിൽകുമാർ, എസ്.സി.പി.ഒ മാരായ മുഹമ്മദ് റഷീദ്, ജയൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.