ആലുവ: സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിലെ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസം ലക്ഷ്യമിട്ടുള്ള 'പാസ്‌വേഡ് 2021-22' കരിയർ ഗൈഡൻസ് ക്ലാസ് മുപ്പത്തടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. പറവൂർ തഹസിൽദാർ ജഗ്ഗിപോൾ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ കെ.എൻ. രാജീവ്, പഞ്ചായത്ത് അംഗങ്ങളായ വി.കെ. ശിവൻ, ഡോ. കെ.കെ. സുലേഖ, റെനി മേരി, അജിതകുമാരി, ബി. അരുൺ എന്നിവർ പ്രസംഗിച്ചു.