ആലുവ: ഗുണ്ടാ - സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കാപ്പാ നിയമ പ്രകാരം റൂറൽ ജില്ലയിൽ 65 പേർക്കെതിരെ നടപടികൾ സ്വീകരിച്ചതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. ഇവരിൽ 32 പേരെ ജയിലിൽ അടയ്ക്കുകയും 33 പേരെ ആറു മാസം മുതൽ ഒരു വർഷം വരെ എറണാകുളം റൂറൽ ജില്ലയിൽ നിന്നും പുറത്താക്കുകയും ചെയ്തു. 2019 മുതൽ 2021 വരെയുള്ള കാലയളവിൽ കാപ്പാ നിയമ പ്രകാരം 73 പേർക്കെതിരെയാണ് നടപടിയെടുത്തത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റൂറൽ ജില്ലയിൽ നിന്നുള്ള പെരുമ്പാവൂർ സ്വദേശി അനസ്, വിനു വിക്രമൻ, ഗ്രിൻറേഷ് എന്ന ഇണ്ടാവ, ബേസിൽ, മുനമ്പം സ്വദേശി ആഷിക്, കുന്നത്തുനാട് സ്വദേശി സമദ്, രതീഷ് എന്നു വിളിക്കുന്ന കാര രതീഷ്, കുറുപ്പുംപടി സ്വദേശി ആഷിക്, അങ്കമാലി സ്വദേശി പുല്ലാനി വിഷ്ണു, നോർത്ത് പറവൂർ സ്വദേശി പൊക്കൻ അനൂപ് എന്നു വിളിക്കുന്ന അനൂപ്, അയ്യമ്പുഴ സ്വദേശികളായ സോമി, ടോണി ഉറുമീസ്, പുത്തൻകുരിശ് സ്വദേശി ഡ്രാക്കുള സുരേഷ്, കുന്നത്തുനാട് സ്വദേശി സമദ്, മുളന്തുരുത്തി സ്വദേശി അതുൽ സുധാകരൻ എന്നിവർ ഉൾപ്പെടെ 32 പേരെയാണ് ജയിലിൽ അടച്ചത്. കിഷോർ, സതീഷ് എന്ന സിംബാവേ, നിഖിൽ കൂട്ടാല, വിനു കെ. സത്യൻ, ജൂഡ് ജോസഫ്, മുനമ്പം സ്വദേശികളായ ആദർശ്, വിഷ്ണുരാജ്, ഷാൻ, വിഷ്ണു, മനു നവീൻ, ആഷിക് പഞ്ഞൻ, അഖിൽ എന്ന ഉണ്ണിപാപ്പാൻ, അമൽജിത്ത്, കുറുപ്പുപടി സ്വദേശികളായ ജോജി, വിഷ്ണു, അങ്കമാലി സ്വദേശികളായ സെഭി വർഗ്ഗീസ്, ഡിപിൻ യാക്കോബ്, കാലടി സ്വദേശികളായ ആഷിക്, ഡെൻസിൽ, ഗോഡ്‌സൺ, കുരുവി അരുൺ എന്നു വിളിക്കുന്ന അരുൺ എന്നിവരെ ഉൾപ്പെടെയാണ് ജില്ലയിൽ നിന്നു പുറത്താക്കിയത്.
കാപ്പ നിയമ പ്രകാരമുള്ള നടപടികൾ ശക്തമായി തുടരുമെന്ന് എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത അറിയിച്ചു.