1
കുമ്പളങ്ങിയിൽ നടന്ന ചതയദിനാചരണം

പള്ളുരുത്തി: കുമ്പളങ്ങി സെൻട്രൽ ശാഖയിൽ ഗുരുദർശനം കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചതയദിനാചരണ പ്രാർത്ഥന, ഗുരു പുഷ്പാഞ്ജലി, പ്രഭാഷണം, ഗുരുപൂജ, അന്നദാനം എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് എൻ.എസ്.സുമേഷ് ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു. ശാഖാ വനിതാസംഘം പ്രാർത്ഥന നടത്തി. സ്മിത പ്രിയ കുമാർ പ്രഭാഷണം നടത്തി. ഗുരുപൂജയും പുഷ്പാഞ്ജലിയും സിബി ശാന്തി നിർവ്വഹിച്ചു. ഇല്ലിക്കൽ ദേവസ്വം പ്രസിഡന്റ് ഇ.വി.സത്യൻ അന്നദാനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യോഗം ഡയറക്ടർ ബോർഡംഗം സി.കെ.ടെൽഫി, സൗത്ത് ശാഖാ സെക്രട്ടറി പി.പി.ശിവദത്തൻ, ശാഖാ സെക്രട്ടറി പ്രദീപ് മാവുങ്കൽ, കമ്മിറ്റി അംഗങ്ങളായ ശ്രീനിവാസൻ , സി.വി.ഗിരീഷ് കുമാർ, ശാഖാ വനിതാസംഘം പ്രസിഡന്റ് ജലജ സിദ്ധാർത്ഥൻ, സെക്രട്ടറി സീന ഷിജിൽ, വൈസ് പ്രസിഡന്റ് ബീന ടെൽഫി . ജനറൽ കൺവീനർ സുലത വത്സൻ എന്നിവർ സംബന്ധിച്ചു.