panchayat
അയ്യമ്പുഴ പഞ്ചായത്തിൽ സമ്പൂർണ വൃക്ഷവത്ക്കരണത്തിന് മുന്നോടിയായി ചുള്ളി ഗവ.സ്കൂൾ വക സ്ഥലത്ത് പ്രസിഡന്റ് പി.യു.ജോമോൻ വിത്ത്നടുന്നു

കാലടി: അയ്യമ്പുഴ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗം വനംവകുപ്പുമായി ചേർന്ന് ചുള്ളി ഗവ.സ്കൂൾ വക സ്ഥലത്ത് വിത്തുവിതച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. യു. ജോമോൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ മെമ്പർ ജാൻസി ജോണി, ഹെഡ്മിസ്ട്രസ് ലാലി ,തൊഴിലുറപ്പ് അസി. എൻജിനിയർ ജിതിൻപോൾ, ഓവർസിയർ ലിൻഷാ ബിജു, ലൈസ ബിജു തുടങ്ങിയവർ സംസാരിച്ചു. അടുത്ത പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും വൃക്ഷത്തൈ നട്ട് സമ്പൂർണ വൃക്ഷവത്കരണ പഞ്ചായത്താക്കുമെന്ന് പ്രസിഡന്റ് പി.യു. ജോമോൻ പറഞ്ഞു.