പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ യക്ഷി വാർഷികം ഇന്ന് നടക്കും. ഇതിനോടനുബന്ധിച്ച് തളിച്ചു കുട, സർപ്പം പാട്ട്, താലം വരവ് എന്നിവ നടക്കും. മേൽശാന്തി പി.കെ.മധു മുഖ്യകാർമ്മികത്വം വഹിക്കും. ഭാരവാഹികളായ എ.കെ.സന്തോഷ്, സി.ജി.പ്രതാപൻ, കെ.ആർ.വിദ്യാനാഥ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകും.