ആലുവ: കർഷകസംഘം എടത്തല ഈസ്റ്റ് ജി.സി.ഡി.എ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷകകൂട്ടായ്മ എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മിറ്റി അംഗം ഷിജി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കർഷകസംഘം ഏരിയ പ്രസിഡന്റ് പി. മോഹനൻ, സെക്രട്ടറി കൃഷ്ണദാസ്, യാക്കൂബ്, മുസ്തഫ, ഡോ. കാസിം, വി.ബി. സുരേഷ്‌കുമാർ, വി.കെ. വിജയകുമാർ എന്നിവർ സംസാരിച്ചു.